കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26–ാം മൈലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയും പാറത്തോട് സ്വദേശിയുമായ അമൽ ഷാജി (21) ആണ് മരിച്ചത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DbGeMIk2LdW7JTFXbUTXiG
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. എരുമേലി ഭാഗത്തുനിന്ന് വരികയായിരുന്നു കെ കെ ഫുഡ് പ്രോഡക്റ്റ്സിന്റെ ലോറി, കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയുടെ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഉടൻതന്നെ വിദ്യാർത്ഥിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം മേരി ക്വിൻസ് ആശുപത്രി മോർച്ചറിയിൽ.
There is no ads to display, Please add some