കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ അങ്കണവാടി പ്രവേശനോത്സവം നടന്നു. വാഴേപ്പറമ്പ് 43 ആം നമ്പർ അങ്കണവാടി പ്രവേശനോത്സവം വാർഡ് മെമ്പർ അഡ്വ: സുനിൽ തേനംമ്മാക്കൽ ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്ക് മധുരപലഹാരങ്ങളും വർണ്ണപകിട്ടുള്ള സമ്മാനങ്ങളും നൽകി. കുട്ടികൾക്കായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

നാദിർഷ കോനാട്ടുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അങ്കണവാടി വെൽഫെയർ പ്രസിഡന്റ് വി.യു നൗഷാദ് സ്വാഗതം ആശംസിച്ചു. ടീച്ചർമാരായ ബീന, ആയിഷ, ഹെൽപ്പർ ലൈല കുട്ടികളുടെ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *