കിടങ്ങൂർ : വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ (3,50,000) തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. പാലാ ളാലം പയപ്പാർ കരിങ്ങാട്ട് വീട്ടിൽ രാജേഷ് ഐ.വി (51) യെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി കിടങ്ങൂർ സ്വദേശിനിയായ യുവതിയിൽ നിന്നും 2023 മാർച്ച് മുതൽ പലതവണകളിലായി വിദേശരാജ്യമായ സൗത്ത് കൊറിയയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ടിൽ നിന്നും പലതവണകളിലായി ഒരു ലക്ഷത്തി അമ്പതിനായിരത്തോളം രൂപ കൈക്കലാക്കുകയും, കൂടാതെ ഇവരുടെ കയ്യിൽ നിന്ന് നേരിട്ട് 2 ലക്ഷത്തോളം രൂപയും വാങ്ങിയെടുക്കുകയും ചെയ്‌തായി യുവതിയുടെ പരാതിയിൽ പറയുന്നു.പണം കൈക്കലാക്കിയ ശേഷം ജോലി നൽകാതെയും, പണം തിരികെ നൽകാതെയും ഇയാൾ യുവതിയെ കബളിപ്പിക്കുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയുമായിരുന്നു.മൂന്നു ലക്ഷത്തി അമ്പതിനായിരത്തോളം രൂപ ഇയാൾ ഇത്തരത്തിൽ വാങ്ങിയെടുത്തതായി പോലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

പ്രതിയുടെ പേരിൽ പാലാ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ ജോബിൻ ആന്റ്റണി,എസ്.ഐ സാലു പി.ബി, സി.പി.ഓ ദീപ്‌ത്‌ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *