കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഗ്യാസ് സിലിണ്ടർ മോഷണം പതിവാകുന്നതായി പരാതി. കേറ്ററിംഗ് സ്ഥാപനം നടത്തുന്ന യുവാവാണ് ഒടുവിൽ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GewjAzEb2ZJHdzAvguD2En

കഴിഞ്ഞദിവസം രാത്രി കേറ്ററിംഗ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇദ്ദേഹം ഗ്യാസിലിൻണ്ടർ വീടിന്റെ കാർപോർച്ചിൽ വച്ച ശേഷമാണ് വീട്ടിനുള്ളിലേക്ക് പോയത്.

എന്നാൽ രാവിലെ നോക്കിയപ്പോൾ ഗ്യാസിലിണ്ടർ കാണാതാവുകയായിരുന്നു. തുടർന്ന് ഇദ്ദേഹം അയൽവാസികളോടും പരിസരപ്രദേശങ്ങളിൽ ഉള്ളവരോടും ഇക്കാര്യം പറഞ്ഞു.

അപ്പോഴാണ് തനിക്ക് മാത്രമല്ല മറ്റുള്ളവർക്കും ഇതേ അനുഭവം ഉണ്ടായതായി യുവാവ് അറിയുന്നത്. തുടർന്ന് ഇവർ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം തുടർച്ചയായി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോകുന്നതിനു പിന്നിൽ ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഒരു കാലി ഗ്യാസ് സിലിണ്ടർ വിറ്റാൽ ഇവർക്ക് 2000 രൂപ ലഭിക്കുമെന്നും. ഇതിന് ഒത്താശ നിൽക്കുന്നത് ഏതെങ്കിലും ഗ്യാസ് ഏജൻസി ആയിരിക്കുമെന്നും ഇവർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed