കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 45,040 രൂപയാണ് വില. ഗ്രാമിന് 5630 രൂപയും.
ഇപ്പോൾ കൂടിയും കുറഞ്ഞും സ്വർണ വില ചാഞ്ചാടുകയാണ്. മെയ് ഒന്ന്, രണ്ട് തിയതികളിൽ പവന് 44,560 രൂപയായിരുന്നു സ്വർണ വില. മെയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. എന്നാൽ മെയ് അഞ്ചിന് ഒരു പവൻ സ്വർണത്തിന് 45,760 രൂപയായിരുന്നു സ്വർണ വില. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. പിന്നീട് വില ഇടിഞ്ഞു.
