പൊൻകുന്നം: കോട്ടയം കുമളി ദേശീയപാതയിൽ പൊൻകുന്നം ഇരുപതാം മൈലിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികർക്ക് പരിക്കേറ്റു.ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.
കോട്ടയം ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയിൽ പൊൻകുന്നം ഭാഗത്തുനിന്ന് വരുകയായിരുന്നു കാർ ഇടിക്കുകയായിരുന്നു.അപകടത്തിൽപ്പെട്ട കാർ യാത്രികരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്.