കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ തടി മില്ലിന് സമീപം തീപിടുത്തം. പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്ന തടി മില്ലിന്റെ സമീപത്താണ് തീപിടുത്തം ഉണ്ടായത്.
📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/IP0ubn0TQOCGT2blwahUqP
ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.
തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടില്ലായിരുന്നുവെങ്കിൽ സമീപത്ത് പ്രവർത്തിച്ച് വന്നിരുന്ന തടി മില്ലിലേക്കും തീ പടർന്നേനെ.
