മുണ്ടക്കയം: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു ) കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി നാസർ മുണ്ടക്കയത്തെയും ജനറൽ സെക്രട്ടറിയായി തൗഫീഖ് കെ ബഷീറിനെയും തിരഞ്ഞെടുത്തു. മുണ്ടക്കയത്ത് ചേർന്ന ജില്ലാ സംഗമത്തിൽ ടി.എ. അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികൾ:
നാസർ മുണ്ടക്കയം (പ്രസിഡണ്ട്)
കെ എ ഷെഫീർ ഖാൻ, സാൻ്റു ജോസഫ്, അനീഷ നാസർ, സുമയ്യ വി.എം. (വൈസ് പ്രസിഡന്റ്) തൗഫീഖ് കെ.ബഷീർ (ജനറൽ സെക്രട്ടറി) ഷഹബാനത്ത്,
റോഷ്ന മനോജ്, മുഹമ്മദ് അനസ്,
സന്തോഷ്കുമാർ പി.എ (സെക്രട്ടറിമാർ)
എൻ. വൈ.ജമാൽ (ട്രഷറർ).
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. നിഷാദ് നിരീക്ഷകനായിരുന്നു. അസിം കാരക്കാട്, അനീഷ് എസ്. ജോയൽ മാത്യൂ എന്നിവർ പ്രസംഗിച്ചു.
