കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ ജംഗ്ഷനിൽ വാഹനാപകടം. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

കുമളി ഭാഗത്ത് നിന്ന് വരികയായിരുന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ് തെന്നി നീങ്ങിയ ജീപ്പ് റോഡ് സൈഡിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ ഏഴു പേരാണ് ഉണ്ടായിരുന്നത്. ഇവരെ പ്രാഥമിക ശുശ്രൂഷകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed