തൃശൂർ: കുതിരാൻ പാലത്തിനു മുകളിൽ കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് ഗുരുതര പരിക്ക്. ബെംഗളൂരുവിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്.

പുലർച്ചെ മൂന്നോടെയാണ് അപകടം. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടക്കം ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഗർഭിണിയും ഉണ്ടായിരുന്നു. അപകടത്തിൽ ഇന്നോവ കാർ പൂർണമായും തകർന്നു. ട്രെയിലർ ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.

കോട്ടയം സ്വദേശിയായ ജോൺ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നുപേരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ മിഷ്യൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുരുഷനാണ് മരിച്ചത്.

കുതിരാനിലെ റോഡ് ഇടിഞ്ഞ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൃശ്ശൂർ പാലക്കാട് ട്രാക്കിലൂടെയാണ് വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടുന്നത്. ഇതിനിടയിൽ ഇന്നോവ വാഹനം ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You missed