പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ എംബിബിഎസ് വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ് ആണ് മരിച്ചത്. 26 വയസായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദാരുണമായ സംഭവം. ഹോസ്റ്റർ കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ജോൺ തോമസ് വീണത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിൽ രക്ഷിക്കാനായില്ല. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം ജോണിൻ്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാൽ വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
There is no ads to display, Please add some