തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വെഞ്ഞാറമൂട് സ്വദേശിനിയും പിജി വിദ്യാർത്ഥിനിയുമായ ഷഹാനയാണ് മരിച്ചത്.
അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ് മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തി. മെഡിക്കല്‍ കോളജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
