തിരുവനന്തപുരം: അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനമായ ഡോ. എം കുഞ്ഞാമന്റെ വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.
താൻ ഈ ലോകത്ത് നിന്ന് പോകുന്നുവെന്നാണ് കുറിപ്പിലെ ആദ്യ വരി. ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണ്. മരണത്തിന് ആരും ഉത്തരവാദിയല്ല എന്നും കുറിപ്പിൽ പറയുന്നു.
ഡോ. എം കുഞ്ഞാമനെ ഇന്ന് വൈകിട്ടോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതത്തിലുടനീളം ജാതിവിവേചനത്തിനെതിരെ പോരാടിയ വ്യക്തിത്വമായിരുന്നു കുഞ്ഞാമന്റേത്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്.
