വൃശ്ചികത്തിലെ കാർത്തികയും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് തൃകാർത്തിക.കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക.സന്ധ്യയ്ക്ക്‌ മൺചെരാതുകളിൽ കാർത്തിക ദീപം തെളിച്ച് ദേവിയെയും സുബ്രഹ്മണ്യദേവനെയും ആരാധിക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമെന്നാണ് വിശ്വാസം.

2023 തീയതി നവംബർ 27 ആണ് ഈ വർഷം തൃക്കാർത്തിക. ഇത് ഭഗവതിയുടെ ജന്മനക്ഷത്രമായി കരുതുന്നു. ദുർഗ്ഗാക്ഷേത്രങ്ങളിൽ എല്ലാം തന്നെ അന്ന് വിശേഷമാണ്. തൃക്കാർത്തിക ദിവസം വീടും പറമ്പുമൊക്കെ വൃത്തിയാക്കി, മഹാലക്ഷ്മിയെ വരവേൽക്കാൻ കാർത്തിക ദീപങ്ങൾ തെളിയിക്കുന്നതാണ് തൃക്കാർത്തികയിലെ പ്രധാന ചടങ്ങ്.

കാർത്തിക നാളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും തിരുവാതിരപ്പുഴക്ക് പോലെ കാർത്തിക പുഴുക്കും ഉണ്ടാക്കി കഴിക്കാറുണ്ട്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്ന ദിനമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You missed