എരുമേലി : എരുമേലിയിൽ പ്രഭാത സവാരിക്കിറങ്ങിയ ഓട്ടോ ഡ്രൈവർ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു മരിച്ചു. കൊരട്ടി കുറുവാമുഴി സ്വദേശി ടി ഡി മജീഷ് (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.40 ന് കുറവാമൂഴി വായനശാലക്ക് മുൻപിൽ വച്ച് ആണ് അപകടം.

അതുവഴി വന്ന സേഫ്ലോൺ ഡ്രൈവർ ഫൈസൽ പി എം കൺട്രോൾ റൂമിൽ വിവരം അറിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ കണ്ട്രോൾ റൂം എം വി ഐ ജയപ്രകാശ്, എ എം വി ഐ ബി വരുൺ , സേക്സോൺ ഡ്രൈവർ ഫൈസൽ, രാജേഷ് വി കുന്നിൽ, നന്ദു എന്നിവർ ചേർന്ന് മജീഷിനെ കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ഹോസ്പ‌ിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇടിച്ച ശേഷം നിർത്താതെ പോയ തീർത്ഥാടക വാഹനം എരുമേലിയിൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പോലിസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

You missed