മുംബൈ: ചാരവൃത്തിക്കേസിൽ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷനു കീഴിലെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ഡയറക്‌ടർ പ്രദീപ് കുരുൽക്കറെയാണ് പുണെയില്‍ എ.ടി.എസ് അറസ്റ്റുചെയ്തത്.
ബുധനാഴ്ചയാണ് കുരുൽക്കറിനെ എടിഎസ് സംഘം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പൂനെയിലെ കോടതിയിൽ ഹാജരാക്കി.
പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി തങ്ങളുടെ ആവശ്യാനുസരണം പ്രദീപിനെ ഉപയോഗിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെയാണ് പരാതി ലഭിച്ചത്.
