മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പിറന്നാൾ ആയിരുന്നു ഇന്ന്. പിറന്നാൾ ദിനത്തിൽ ഉമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് മകൻ ദുൽഖർ സൽമാൻ.
ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ ആശംസ നേർന്നിരിക്കുന്നത്.
“ പിറന്നാൾ ആശംസകൾ മാ. ഉമ്മച്ചിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നാണ് നമ്മുടെ വീട്ടിലെ കേക്ക് മുറികളുടെ ആഴ്ച്ച ആരംഭിക്കുന്നത്. വീട്ടിൽ എല്ലാവരും ഒരുമിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഒരു സമയം കൂടിയാണിത്. മക്കളും പേരക്കുട്ടികളും ഒപ്പമുള്ളതു കൊണ്ട് വർഷത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിതെന്ന് എനിക്കുറപ്പാണ്. ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കും, ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി, എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്. ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമെ സമ്മതിക്കാറുള്ളൂ എന്നതാണ് സത്യം. ഉമ്മക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഇതു നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മ” ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.
തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മസുൽഫത്താണെന്ന് ദുൽഖർ സൽമാൻ പലപ്പോഴും അഭിമുഖങ്ങളിൽപറഞ്ഞിട്ടുണ്ട്. മമ്മൂട്ടിലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാ തിരക്കുകളിലുംപെട്ടുപോവുമ്പോൾ കുടുംബത്തിന്റെപൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത്മക്കളെ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന, നന്മയുള്ള മനുഷ്യരായി വളർത്തിയത് സുൽഫത്താണ്.
There is no ads to display, Please add some