കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചരണത്തിന് ബിജെപി നേതാവ് സന്ദീപ് വാര്യർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം റൂറൽ സൈബർ പൊലീസാണ്‌ കേസെടുത്തത്.

കളമശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണത്തിനെതിരെയാണ് പരാതി. സമാനമായ പരാതിയിൽ വിദ്വേഷ പരാമർശം നടത്തിയതിന് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെയും, മറുനാടൻ മലയാളി യൂടൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് അനിൽ നമ്പ്യാർക്കെതിരെ പൊലീസ് നടപടി. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് ഷാജൻ സ്കറിയക്കെതിരെ കേസെടുത്തിരിക്കുന്നത്.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *