മലയാളത്തിന്റെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കൾ കാളിദാസും മാളവികയും മലയാളികൾക്ക് സുപരിചിതരാണ്. കാളിദാസ് മലയാളം,തമിഴ് സിനിമകളിൽ സജീവമായപ്പോൾ മകൾ മാളവിക മോഡലിങ്ങിലും സ്പോർട്സിലുമാണ് കൂടുതൽ താല്പര്യം കാണിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ കാമുകന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മാളവിക ജയറാം എത്തിയിരിക്കുന്നത്. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസ നേർന്നുകൊണ്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയാണിത്.‘‘എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം, നിനക്ക് പിറന്നാൾ ആശംസകൾ. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുന്നു.” ഇങ്ങനെയായിരുന്നു ഫോട്ടോയ്ക്ക് മാളവിക നൽകിയ അടിക്കുറിപ്പ്.
എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പിൽ പങ്കുവച്ചിട്ടില്ല.അടുത്തിടെയാണ് താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക നല്‍കിയത്. ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയായിരുന്നു.
മാളവിക പങ്കുവച്ച ചിത്രത്തിന് താഴെ കാളിദാസും പാർവതിയും കുറിച്ച കമന്റുകൾ വലിയ ശ്രദ്ധനേടിയിരുന്നു. ‘അളിയാ’ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ഇതിനു പിന്നാലെയാണ് കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രം പോസ്റ്റായി താരപുത്രി പങ്കുവച്ചത്.