ന്യൂഡല്‍ഹി: ദാരിദ്ര്യം ഇല്ലാതാക്കാനുള്ള നേട്ടം ലഭിച്ചെങ്കില്‍ ലഹരിയുടെ വിപത്തും തുടച്ചുനീക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര മന്ത്രിസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്.
2011നും 2023നും ഇടയില്‍ 50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റിയതായി ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ നേട്ടത്തിന് പിന്നില്‍ സര്‍ക്കാര് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണുണ്ടായതെന്ന് മോദി പറഞ്ഞു. 2047ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

