പാലാ: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഭക്ഷ്യസുരക്ഷാ നഗരം’ പദ്ധതിയുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയബറ്റിക്സ് വിഭാഗം മാനേജർ റിന്റ റോയി ക്ലാസുകൾക്ക് നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം, സുരക്ഷിതമായ ഭക്ഷണശീലങ്ങൾ, ആരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവയെക്കുറിച്ച് ക്ലാസുകളിൽ ബോധവൽക്കരണം നൽകി.

