താരസംഘടനയായ അമ്മയിലെ പ്രതിസന്ധി രൂക്ഷമായിരിക്കെ പരസ്യ പ്രതികരണത്തിന് വിലക്ക്. അമ്മയ്ക്കുള്ളിലെ ഭിന്നതകള്‍ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും പ്രസിഡന്റ് ശ്വേത മേനോന്‍.
ഇനി മുതല്‍ ജനറല്‍ സെക്രട്ടറിയോ പ്രസിഡന്റോ അല്ലാതെ അമ്മയിലെ മറ്റ് അംഗങ്ങളാരും മാധ്യമങ്ങളോട് സംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിക്കരുതെന്ന് ശ്വേത മേനോന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അമ്മയുടെ ഓഫീസിലേക്ക് വരാമെന്നും ശ്വേത പറഞ്ഞു. അവിടെ എല്ലാവര്‍ക്കും സ്വാഗതമാണ്.
തന്റേയും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്റേയും നമ്പര്‍ എല്ലാ അംഗങ്ങളുടെ പക്കലുമുണ്ടെന്നും അവരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാമെന്നും ശ്വേത പറയുന്നു. അമ്മയില്‍ എന്തുണ്ടെങ്കിലും ജനറല്‍ ബോഡിയില്‍ മാത്രമേ സംസാരിക്കുകയുള്ളൂ. ഇനി മുതല്‍ അമ്മയുടെ അംഗങ്ങള്‍ ആരും സംഘടനയെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്വേത വ്യക്തമാക്കി.അതേസമയം നടന്‍ ടിനി ടോമിനെതിരെ നടപടി സ്വീകരിക്കുമെന്ന് അന്‍സിബ അറിയിച്ചിട്ടുണ്ട്. ടിനി ടോമിനെതിരെ നടപടിയ്ക്കൊരുങ്ങി അന്‍സിബ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്‍ എക്സിക്യൂട്ടീവ് അംഗം അന്‍സിബ അറിയിച്ചു.
ഇനി അമ്മയില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ല. അതിനാല്‍ പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും അന്‍സിബ പറഞ്ഞു.നാട്ടില്‍ നിയമവും കോടതിയുമെല്ലാം ഉണ്ടല്ലോ എന്നും അന്‍സിബ പ്രതികരിച്ചു. തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് മാനസികമായി പീഡിപ്പിച്ചു. അതിനാല്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് വനിതസെല്‍ സി ഐക്കെതിരെയും പരാതി നല്‍കുമെന്നും അന്‍സിബ അറിയിച്ചു.

