തൃശൂർ: വാഹന പരിശോധനക്കിടെ 1.2 കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. കുന്നംകുളം സ്വദേശി മെജോ (32), കാണിപയ്യൂര്‍ സ്വദേശി നിജില്‍ (23) എന്നിവരാണ് പിടിയിലായത്.
ബൈക്കിൽ കഞ്ചാവുമായി വന്ന യുവാക്കളെയാണ് എക്സൈസ് പിടികൂടിയത്. വാഹന പരിശോധനക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രദേശത്ത് ചില്ലറ വിൽപ്പനക്കായി എത്തിച്ച കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
സമാനമായ മറ്റൊരു സംഭവത്തിൽ വിമാനത്താവളം കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കെത്തിച്ച മൂന്നുകിലോ കഞ്ചാവുമായി രണ്ട് അതിഥിത്തൊഴിലാളികൾ പിടിയിലായ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കോഴിക്കോട് പെരുവയൽ കായലം കണ്ണാച്ചോത്തുവീട്ടിൽ അഫ്‌ലാഹ് (29) ആണ് പിടിയിലായത്. ഒഡിഷ നഗർബാനാപുർ സ്വദേശികളായ അജിത്ത് ജാനി (30), ബിഗ്‌നേഷ് ഹയാൽ (32) എന്നിവരെ രണ്ടുമാസം മുൻപ് കൊളത്തൂർ ജങ്ഷനിൽനിന്ന് ഡാൻസാഫ് സംഘം പിടികൂടിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.