പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍ ഇതെല്ലാം നിങ്ങള്‍ക്ക് പരിചിതമായിരിക്കും, എന്നാല്‍ പാറ്റയുടെ പാല്‍ എന്ന് കേടിട്ടുണ്ടോ? അതുമാത്രമല്ല, പാറ്റയുടെ പാലിന് നിങ്ങള്‍ വിചാരിക്കാത്ത ഗുണങ്ങളുമുണ്ടത്രേ! ‘സൂപ്പർഫുഡ്’ എന്ന് സാധാരണ ഫിറ്റ്നസ് മേഖലയിലെ ഉയര്‍ന്ന പോഷക മൂല്യമുള്ള ഭക്ഷണമാണെങ്കില്‍ ഈ കാറ്റഗറിയിലെ പുതിയ എന്‍ട്രിയാണത്രേ പാറ്റയുടെ പാല്‍!

സമീപകാല പഠനങ്ങളാണ് പാറ്റയുടെ പാലിലെ ഈ ഗുണങ്ങള്‍ വെളിവാക്കുന്നത്. ഡിപ്ലോപ്റ്റെറ പങ്ക്ടാറ്റ (Diploptera punctata) എന്ന ഇനത്തിൽപ്പെട്ട പാറ്റയുടെ പാൽ പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങളും ഇവയുടെ പാലില്‍ അടങ്ങിയിരിക്കാം എന്നാണ് കരുതുന്നത്. പ്രോട്ടീനുകൾ, കൊഴുപ്പ്, പഞ്ചസാര എന്നിവയാൽ സമ്പന്നമായ ഈ പാൽ ഭൂമിയിലെ ഏറ്റവും പോഷക സമൃദ്ധമായ പദാര്‍ഥങ്ങളില്‍ ഒന്നാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.

പുതിയ കണ്ടുപിടുത്തം ഭാവിയിലെ ബദല്‍, സുസ്ഥിര ഭക്ഷണ സ്രോതസുകള്‍ക്കായി പുതിയ വാതിലുകള്‍ തുറക്കുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നിരുന്നാലും ഗവേഷണം ഇപ്പോളും പ്രാരംഭ ഘട്ടത്തിലാണ്. പസിഫിക് ബീറ്റില്‍ കോക്ക്‌റോച്ചുകളില്‍ പെണ്‍പാറ്റകള്‍ കുഞ്ഞുങ്ങള്‍ക്കായി ഉത്പാദിപ്പിക്കുന്നതാണ് പാല്‍ പോലുള്ള ദ്രാവകമാണിത്. പാറ്റകള്‍ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ അവയുടെ വയറ്റിൽ മഞ്ഞകലർന്ന പദാർത്ഥം രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പാറ്റയെ കൊല്ലാതെ തന്നെ വയറ്റില്‍ നിന്നും എല്ലാ പോഷകങ്ങളും ശേഖരിക്കാവുന്നതാണ്. ഗര്‍ഭാവസ്ഥയിലില്‍ 54 ദിവസം പ്രായമായ പാറ്റയെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. സസ്തനികളുടെ പാലിൽ ഏറ്റവും കലോറി കൂടുതലായിരുന്ന എരുമപ്പാലിന്‍റെ മൂന്നിരട്ടി കലോറി ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നത്. ഒട്ടേറെ പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ, പഞ്ചസാര എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത്രയൊക്കെയാണെങ്കിലും പാറ്റപ്പാല്‍ ഇതുവരെ മനുഷ്യര്‍ക്ക് ഉപഭോഗത്തിന് ലഭ്യമായിത്തുടങ്ങിയിട്ടില്ല. പാറ്റകളില്‍ നിന്ന് പാല്‍ ശേഖരിക്കുന്നതിലെ സങ്കീര്‍ണത തന്നെ വിഷയം. ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഓഫ് ക്രിസ്റ്റലോഗ്രാഫിയില്‍ ഇതുസംബന്ധിച്ച പഠനമാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *