കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സ്‌മാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. കോട്ടയം മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ് ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്. ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്.
There is no ads to display, Please add some