സിനിമ ആരാധകർ ഏറെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് എമ്പുരാൻ. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ മോഹൻലാലിന്റെ ക്യാരക്ടർ ഇൻട്രോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജതിൻ രാംദാസായി എത്തുന്ന ടൊവിനോ തോമസിന്റെ ഇൻട്രോ വീഡിയോ കഴിഞ്ഞ ദിവസം വന്നിരുന്നു.

സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് എമ്പുരാനെ താൻ കാണുന്നതെന്ന് മോഹൻലാൽ വീഡിയോയിൽ പറയുന്നു. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ ഖുറേഷി അബ്രാം എന്ന ആ കഥാപാത്രവും അയാളുടെ ലോകവുമാണ് കാണികൾക്ക് മുന്നിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറയുന്നു.

മോഹൻലാലിന്റെ വാക്കുകളിലേക്ക്…

ലൂസിഫർ എന്ന സിനിമയിൽ സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രം ആ സിനിമയുടെ അവസാന ഘട്ടത്തിൽ അയാൾക്ക് മറ്റൊരു പേരുണ്ടെന്നും അയാൾ ഭരിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും നിങ്ങളെ അറിയിച്ചു. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ ഖുറേഷി അബ്രാം എന്ന ആ കഥാപാത്രവും അയാളുടെ ലോകവുമാണ് നിങ്ങൾ കൂടുതൽ പരിചയപ്പെടാൻ പോവുന്നത്. എങ്ങനെ ഖുറേഷി അബ്രാം അയാളുടെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ.

ഖുറേഷി അബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളിയുടെ മുഴുവൻ കഥ ഒരുപക്ഷേ നിങ്ങൾക്ക് അറിയണമെങ്കിൽ ഈ ഫ്രാഞ്ചൈസിയുടെ, ഈ ട്രൈലോളജിയുടെ മൂന്നാം ഭാഗവും കാണേണ്ടി വരും. രണ്ടാം ഭാഗത്തിന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ലീഡും ഉണ്ടായിരിക്കും. എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് എമ്പുരാനെ ഞാൻ കാണുന്നത്. അതിന്റെ രണ്ടാം ഭാഗം വളരെ ശ്രദ്ധയോടും വലിപ്പത്തിലും ചിത്രീകരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിൽ അഭിനയിക്കുന്ന ഒരോ അഭിനേതാക്കളും ഒരോ ലോക്കേഷനുമൊക്കെ അത്രയും പ്രാധാന്യം കൊടുത്താണ് സംവിധായകൻ ചിത്രീകരിച്ചിട്ടുള്ളത്. പൃഥ്വിരാജ് എന്ന് സംവിധായകന്റെ വളരെ ശ്രദ്ധേയമായ ചിത്രമായിരിക്കും ഇത്. എമ്പുരാന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഖുറേഷി അബ്രാം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്. ഒന്നാം ഭാഗത്തിൽ സ്റ്റീഫൻ പറഞ്ഞതു പോലെ ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് എങ്ങനെ തിരിച്ചു വരുന്നു എന്നതാണ് ഈ സിനിമ. ആ വരവിനായി കാത്തിരിക്കു…. ഞാനും കാത്തിരിക്കുകയാണ്…

മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ മാർച്ച് 27-നാണ് തിയേറ്ററുകളിലെത്തുക. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ.’ ബോക്സ്ഓഫീസിൽ വൻവിജയം കാഴ്ച്ചവെച്ച ചിത്രത്തിൽ ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, വിവേക് ഒബ്റോയി, ടൊവിനോ, സായ്കുമാർ, ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed