തിരുവനന്തപുരം ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് ലീഡ്. പാലക്കാട് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർഥി സി.കൃഷ്‌ണകുമാറാണ് ലീഡ് ചെയ്യുന്നത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനാണ് ലീഡ്.

പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോൺഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ.

ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *