കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വിരണ്ടോടിയ കാള നാട്ടിൽ പരിഭ്രാന്തി പരത്തി. കാളയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൂവപ്പള്ളി സ്വദേശിയായ സ്കൂട്ടർ യാത്രികന് വീണ് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകുന്നേരം 8 മണിയോടെയായിരുന്നു സംഭവം. കശാപ്പിനായി എത്തിച്ച കാള വിരണ്ടോടുകയായിരുന്നു. പൂതക്കുഴിയിൽ നിന്നും കെ.കെ റോഡിലൂടെ ഓടിയ കാള ഇടപ്പള്ളി പള്ളിക്ക് സമീപം വച്ച് സ്‌കൂട്ടർ യാത്രികന് നേരെ പാഞ്ഞടുത്തു. എന്നാൽ കാളയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾക്ക് വീണു പരിക്കേറ്റു. അക്രമാസക്തനായ കാള സ്കൂട്ടർ ആക്രമിക്കുകയും ചെയ്തു.

പരിക്കേറ്റയാളെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കാളയുടെ പിറകെ ഓടിയെത്തിവരും നാട്ടുകാരും ചേർന്ന് പരിശ്രമത്തിനുള്ളിൽ കാളയെ കീഴ്പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *