കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഡോക്ർമാരായ രണ്ട് കാർഡിയോളജിസ്റ്റുകൾക്കും സ്ഥലം മാറ്റിയതിനെ തുടർന്ന് ഹൃദ്രോഗ ചികിത്സയും കാത് ലാബിൻ്റെ പ്രവർത്തനവും പ്രതിസന്ധിയിലായിരിക്കുകയാണ്.

അടിയന്തിരമായി ആവശ്യത്തിനുള്ള ഡോക്ർമാരെ നിയമിക്കണമെന്ന് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നിലവിൽ ഉണ്ടായിരുന്നകാർഡിയോളജിസ്റ്റ് ഡോക്ർ മാരെ പെട്ടെന്നുള്ളസ്ഥലം മാറ്റം മൂലം ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുന്നത്. പകരം ഡോക്ടർമാരെ നിയമിക്കാത്തതിനാൽ ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സയും കാത് ലാബിൻ്റെ പ്രവർത്തനവും പ്രതിസന്ധിയിലായിരിക്കുകയാണ്. കാർഡിയോളസ്റ്റുകൾ ഇല്ലാത്തതിനാൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയടക്കമാണ് മുടങ്ങി കിടക്കുന്നത്. അടിയന്തിരമായി ചികിത്സ തേടിയെത്തുന്ന ഹൃദ്രോഗികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യേണ്ട പരിതാപകരമായ സ്ഥിതിയാണ് നിലവിലുള്ളത്.സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരും ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. സർക്കാർ ആശുപത്രിയിൽ സംവിധാനമില്ലാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രികള ആശ്രയിക്കേണ്ട ഗതികേടാണ്.

ശബരിമല മണ്ഡലതീർഥാടനകാലം അടുത്തിരിക്കെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ കിഴക്കൽ മലയോര മേഖലയിലെ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന ആതുരാലയമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. അടിയന്തിരമായി കാർഡിയോളജിസ്റ്റ് തസ്കിക സൃഷ്ടിച്ച് ഡോക്ർമാരെ നിയമിക്കണമെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡൻ്റ് അൻസാരി പത്തനാട്, വൈസ് പ്രസിഡൻ്റ് വിഎസ് അഷറഫ്, സെക്രട്ടറി റഫീഖ് വാഴൂർ, ട്രഷറർ അലി അക്ബർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *