തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ ഗജ മുത്തശ്ശി ചരിഞ്ഞു. 97 വയസുള്ള പിടിയാന ‘താര’ ആണ് ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ ചരിഞ്ഞത്. പുന്നത്തൂര്‍ക്കോട്ടയിലെ ഏറ്റവും പ്രായമേറിയ ആനയാണ് താര.
ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആനയെന്നാണ് കരുതുന്നത്.സര്‍ക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ. ദാമോദരന്‍ 1957ലാണ് ഗുരുവായൂരില്‍ നടയ്ക്കിരുത്തുന്നത്. പുന്നത്തുര്‍കോട്ടയില്‍ ഗുരുവായൂര്‍ കേശവനൊപ്പം 1975ല്‍ വന്ന ആനയാണ് താര. മണ്ഡലകാല എഴുന്നെള്ളിപ്പില്‍ സ്വര്‍ണതിടമ്പ് ഏറ്റാനും താരക്ക് നിയോഗം ലഭിച്ചിട്ടുണ്ട്.
9 കൊല്ലം മുമ്പാണ് ആന എഴുന്നെള്ളിപ്പിന് പോയത്. പിന്നീട് കെട്ടും തറിയിൽ തന്നെയായിരുന്നു നിൽപ്പ്. അഞ്ചു കൊല്ലം മുമ്പ് ഗജമുത്തശ്ശി പദവി നൽകിയിരുന്നു. ആനയുടെ മൃതദേഹം നാളെ രാവിലെ 10ന് കോടനാടേക്ക് കൊണ്ടുപോകും. ഗുരുവായൂർ ദേവസ്വത്തിന്റെ ബഹുമതികളോടെയാവും യാത്ര അയപ്പ്.