കൊച്ചി : മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്.

മുനമ്പം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടമുണ്ടായത്. സില്‍വര്‍സ്റ്റാര്‍ എന്ന ബോട്ടില്‍ നൂറിന്‍മോള്‍ എന്ന ബോട്ടു വന്നിടിക്കുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് സില്‍വര്‍ സ്റ്റാര്‍ ബോട്ട് രണ്ടായി പിളരുകയും വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.

ബോട്ട് പിളർന്നതോടെ വള്ളത്തിലുണ്ടായിരുന്ന 8 പേരും കടലിൽ വീണു.ബോട്ടിലുണ്ടായിരുന്ന ജോസ് ആന്റണി മരിച്ചു. മറ്റുള്ളവരെ നൂറിന്‍മോള്‍ ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. മരിച്ച ജോസിന്റെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed