വൈക്കം: എം.ഡി.എം.എ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയതിന് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, ശക്തികുളങ്ങര, കാവനാട് ഭാഗത്ത് ഉദയനച്ചം വീട്ടിൽ അർജ്ജുൻ ബി. ചന്ദ്രൻ (21) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ മാസം ആറാം തീയതി വൈക്കത്ത് എം.ഡി.എം.എ സ്വകാര്യ ഭാഗത്ത് വച്ച് ഒളിപ്പിച്ചു കടത്തിയ കേസിൽ ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് മുനീർ, അക്ഷയ് സോണി എന്നിവരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു.വിശദമായ ചോദ്യം ചെയ്യലിൽ ഈ കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നതിന് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അജിനെ പോലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയതിന് ഇയ്യാൾകൂടി പോലീസിന്റെ പിടിയിലാകുന്നത്.

വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ. വിജയപ്രസാദ്, സി.പി.ഓ മാരായ സുദീപ്, സുമൻ, അജേന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *