കോട്ടയം: കാഞ്ഞിരപ്പള്ളി എം.എൽ.എയും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ.ജയരാജ് രചിച്ച ‘പുള്ളിപ്പുലികളും വള്ളിപ്പുലികളും’ എന്ന പുസ്തകം നവംബർ നാലിന് നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ പ്രകാശിപ്പിക്കും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ വിനു എബ്രഹാം ആയിരിക്കും പുസ്തക പ്രകാശനം നിർവഹിക്കുക.

എം.എൽ.എ.യുടെ ഇതിനു മുൻപിറങ്ങിയ “സാമാജികൻ സാക്ഷി ” എന്ന പുസ്തകം പൊതു സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപെട്ടിരുന്നു. കഴിഞ്ഞ വർഷത്തെ സുകുമാർ അഴീക്കോട് തത്വമസി പുരസ്ക്കാരം സാമാജികൻ സാക്ഷിക്കാണ് ലഭിച്ചത്. പുള്ളി പുലികളും വള്ളിപ്പുലികളും ലേഖന സമാഹാരത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന പല വിഷയങ്ങളെയും തന്റേതായ ശൈലിയിൽ സമീപിക്കുകയാണ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *