കോട്ടയം: മുണ്ടക്കയം ബസ്റ്റാൻ്റിന് സമീപത്ത് കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്നു പുലർച്ചെയാണ് സംഭവം. ഹരിത കർമസേന ശേഖരിച്ച് സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾക്ക് തീപിടിക്കുകയായിരുന്നു എന്നാണ് സൂചന.
പഞ്ചായത്ത്, കൃഷിഭവൻ ഉൾപ്പെടെയുള്ള ഓഫീസുകൾ പ്രവർത്തിക്കുന്നതിന് സമീപത്തായാണ് തീപിടുത്തമുണ്ടായത്.തീ നിയന്ത്രിക്കാൻ കഴിഞ്ഞത് വലിയ അപകടമാണ് ഒഴിവാക്കിയത്.

