മലപ്പുറം: തിരൂർ കൂട്ടായി കാട്ടിലപള്ളിയിൽ യുവാവ് കൊല്ലപ്പെട്ടു. പുറത്തൂർ സ്വദേശി സ്വാലിഹിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. സംഘർഷത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രി പ്രവേശിപ്പിച്ചു.

സ്വാലിഹിനും സുഹൃത്തുക്കൾക്കും നേരെ ഇന്നലെ രാത്രി ആക്രമണം ഉണ്ടായിരുന്നു. ഈ ആക്രമണത്തിലാണ് സ്വാലിഹിന് ഗുരുതരമായി പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. ഇവരുടെ കാറും തകർത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed