എരുമേലി: എരുമേലി പമ്പ പാതയിൽ കണമല അട്ടിവളവിൽ ബസ് അപകടം. ശബരിമലയിലേക്ക് തീർത്ഥാടനത്തിന് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ വട്ടം മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ബുധനാഴ്ച രാവിലെ 6.15ഓടെയാണ് അപകടമുണ്ടായത്. നാട്ടുകാരും പോലീസും ഫയർഫോഴ്സ് സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ ആശുപ്രതികളിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം താൽകാലികമായി തടസപ്പെട്ടിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

updating…

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/DsyvdUMp6WWHKicuxXF8gu

By Fazil

Leave a Reply

Your email address will not be published. Required fields are marked *