തൃശൂര്‍: ചെറുതുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയം കവര്‍ച്ച നടന്നത്.

ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മുസ്തഫയും കുടുംബവും ഇന്നലെ പോയിരുന്നു. ആ സമയത്താവാം കവർച്ച നടന്നിരിക്കുക എന്നാണ് നിഗമനം.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. വീടിന്‍റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറന്ന നിലിയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed