കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം സീസണ് ഇന്ന് കിക്ക് ഓഫ്. ഇന്ന് കൊച്ചിയെ കാത്തിരിക്കുന്നത് ഒരേസമയം രണ്ടുമല്‍സരങ്ങളാണ്. കളിക്കളത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും ഏറ്റുമുട്ടുമ്പോള്‍ ഗ്യാലറിയില്‍ മഞ്ഞപ്പടയും, വെസ്റ്റ് ബ്ലോക്ക് ബ്ലൂസും നേര്‍ക്കുനേരെത്തും.

മൂന്ന് തവണ കയ്യെത്തും ദൂരത്ത് നഷ്ടമായ കിരീടം ഇത്തവണ നേടാൻ ഉറച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഐ ലീഗ് ചാമ്പ്യന്മാരായി പ്രമോഷൻ ലഭിച്ച പഞ്ചാബ് എഫ് സി ഉൾപ്പെടെ 12 ടീമുകളാണ് ഇത്തവണ കളിക്കുക. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ സീസണുണ്ട്. രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക.