ആലപ്പുഴ: എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് 55കാരൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് പിടികൂടി.
സോമന്റെ വയറിലും മുതുകിലും ആണ് വെടിയേറ്റത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് വൈകിട്ട് ഹരിപ്പാട് പള്ളിപ്പാട് സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സോമനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല.