ഹരിപ്പാട്: ആലപ്പുഴയിൽ സ്വകാര്യ ധനകാര്യസ്ഥാപന ഉടമയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പിലാപ്പുഴ ചന്ദ്രാസ് ഫിനാൻസിയേഴ്സ് ഉടമ ചന്ദ്രാസിൽ സി. രാജേന്ദ്രൻ (58) നെയാണ് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു മൃതദേഹം നാട്ടുകാർ കണ്ടത്. രാജേന്ദ്രന്റെ ബൈക്ക് കുളത്തിനു സമീപത്തുണ്ട്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അഗ്നിശമന സേനാവിഭാഗത്തിന്റെ സഹായത്തോടെയാണ് കുളത്തിൽ നിന്നും രാജേന്ദ്രന്റെ മൃതദേഹം കരയ്ക്കെത്തിച്ചത്. പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.