പാരിസ്: പാരിസ് സെന്റ് ജെർമെയ്നിന്റെ (പി.എസ്.ജി) ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇനി സൗദി ക്ലബായ അൽ ഹിലാലിൽ. രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. 100 മില്യൺ യൂറോ ആണ് 31 കാരനായ നെയ്മറിനെ കൈമാറ്റം ചെയ്യുന്നതിനായി അൽ ഹിലാൽ പിഎസ്ജിക്ക് നൽകുക.

നേരത്തെ മെസിയെ സ്വന്തമാക്കാനുള്ള അല്‍ ഹിലാലിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നെയ്മറിനായി അല്‍ ഹിലാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇറങ്ങിയത്. ബാര്‍സലോണയാണ് നെയ്മറിനായി അല്‍ ഹിലാലിനൊപ്പം മത്സരിച്ചത്.

എന്നാല്‍ അല്‍ ഹിലാല്‍ മുന്‍പില്‍ വെച്ച ഓഫറിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ ബാര്‍സക്കായില്ല. മെസി ചേക്കേറിയ എംഎല്‍എസില്‍ നിന്നും നെയ്മറെ സ്വന്തമാക്കാനായി ശ്രമങ്ങള്‍ നടന്നിരുന്നു.

ഒരു സീസണില്‍ നെയ്മറിന് ക്ലബ് 100 മില്യണ്‍ ഡോളര്‍ നല്‍കിയേക്കും. ഫീല്‍ഡിന് പുറത്തുള്ള അദ്ദേഹത്തിന്റെ വരുമാനം കൂടി കണക്കിലെടുക്കുമ്പോള്‍ അടുത്ത തവണ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ ഫോര്‍ബ്‌സിന്റെ പട്ടികയിലൊരാളാകാനും നെയ്മറിനാകും.
