കൊച്ചി: മലയാളിയത്തിന്റെ പ്രിയ സംവിധായകൻ സിദ്ദിഖിന് വിട നൽകി സാംസ്കാരിക കേരളം. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കി. ഔദ്യോഗികബഹുമതികളോടെയാണ് ഖബറടക്കം നടന്നത്.

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങളാണ് സിദ്ദിഖിനെ അവസാനമായി കാണാൻ ഒഴുകിയെത്തിയത്. സിദ്ദിഖിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ലാൽ, സംസ്കാര ചടങ്ങുകൾ വരെ മൃതദേഹത്തിന് ഒപ്പമുണ്ടായിരുന്നു. പൊതുദർശന വേളയിൽ പതലവണ ലാൽ സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി.

മമ്മൂട്ടി, ദുൽഖർ സൽമാൻ, നസ്രിയ, ജയറാം, വിനീത്, മിഥുൻ രമേഷ്, ബീന ആന്റണി, ജോണി ആന്റണി, ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങി നിരവധിപേർ സിദ്ദിഖിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed