കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ബഹ്റൈനിൽ നിന്നു നെടുമ്പാശ്ശേരിയിൽ എത്തിയ യുവതിയിൽ നിന്നു 25 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത് .

അമ്മ മരിച്ചെന്നും അവരെ സന്ദർശിക്കാനാണ് എത്തിയതെന്നും പറഞ്ഞു യുവതി പരിശോധനയിൽ നിന്നു ഒഴിവായിരുന്നു.
518 ​ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ​ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടെ നടത്തത്തിൽ സംശയം തോന്നി ഷൂ അഴിപ്പിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

ഷൂസിൽ പേസ്റ്റ് രൂപത്തിലാക്കി 275 ​ഗ്രാം ഒളിപ്പിച്ചതായി കണ്ടെത്തി. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റുമായി 253 ​ഗ്രാം കൂടി കണ്ടെത്തുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *