കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ച പരാതിയിൽ രണ്ട് പേർ പിടിയിൽ. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കൻ സ്വദേശിയായ 44 കാരിയെ മദ്യം നൽകിയ ശേഷം പീഡിപ്പിച്ചു എന്നതാണ് പരാതി.
ബീച്ചിലിരുന്ന യുവതിയോട് സൗഹൃദം സ്ഥാപിച്ച പ്രതികൾ ആദ്യം സിഗരറ്റ് വേണോ എന്ന് ചോദിക്കുകയും വാങ്ങാൻ വിസമ്മതിച്ചപ്പോൾ മദ്യം നൽകുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്.വിദേശവനിത പിന്നീട് ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം പൊലീസിൽ പരാതി നൽകി. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.