കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ചതായി പരാതി. ചീക്കിലോട് ഈ മാസം 27 നാണ് സംഭവം നടന്നത്. കുട്ടിയുടെ മുഖത്തും ശരീരത്തും മര്‍ദ്ദനമേറ്റു.

ബാലുശേരി താലുക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നിഷേധിച്ചതായും, സംഭവത്തില്‍ പരാതി നല്‍കിയിട്ടും കാക്കൂര്‍ പൊലീസ് കേസെടുത്തിട്ടില്ല എന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.

പരാതിയുമായി എത്തിയപ്പോൾ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചതായും കുടുംബം ആരോപിച്ചു. നടന്ന് പോകുന്നതിനിടെ യുവതിയെ അക്രമിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. പരുക്കേറ്റെന്ന് കാട്ടി യുവതിയും പരാതി നൽകി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed