കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ 10.5 ലക്ഷം രൂപ വകയിരുത്തിയ പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ വാർഡ് മെമ്പർ അഡ്വ.പി.എ.ഷെമീർ എന്നിവർ അറിയിച്ചു.

4.5 മീറ്റർ വീതിയിൽ 120 മീറ്റർ നീളത്തിലുള്ള റോഡ് കോൺക്രീറ്റിങ്ങാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ 3 ആഴ്ചക്കാലത്തേക്ക് ഈ റോഡിലൂടെയുള്ള എല്ലാ വാഹന ഗതാഗതവും നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പനും വാർഡ് മെമ്പർ പി. എ.ഷെമീറും അറിയിച്ചു.

ദേശീയ പാത183 ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നാരംഭിച്ച് കെ.എം.എ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെയുള്ള 500 മീറ്റർ റോഡാണ് നവീകരിച്ച് നിർമ്മിക്കുന്നത്. ആദ്യ ഘട്ടത്തിൽ സംരക്ഷണഭിത്തി നിർമ്മാണവും ,റോഡ് മണ്ണിട്ട് ഉയർത്തലും 111 മീറ്റർ റോഡ് കോൺക്രീറ്റിങ്ങും ഇന്റർ ലോക്ക് പാകലും പൂർത്തീകരിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ടാറിങ്ങും കൈവരിയും ഓട നിർമ്മാണവും നടത്തി റോഡ് നിർമ്മാണം പൂർത്തീകരിക്കുമെന്ന് പി.എ.ഷെമീർ അറിയിച്ചു.

റോഡിന്റെപ്രവേശന കവാടത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 4.5 ലക്ഷം രൂപ അനുവദിച്ച് എല്ലാ നടപടികളും പൂർത്തീകരിച്ചതായി ആന്റോ ആന്റണി എം.പിയും അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed