കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോസ്റ്റുമോർട്ടത്തിന് പിന്നാലെയാണ് പൊലീസിന്റെ സ്ഥിരീകരണം. ലൈംഗിക പീഡനത്തിന് ഇടെയാണ് കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കളമശ്ശേരി മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്. സംസ്കാരം നടത്താനായി മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇൻക്വസ്റ്റ് നടപടികളിൽ കുട്ടിയുടെ ശരീരത്തിൽ ആസകലം മുറിവുകൾ കണ്ടെത്തിയിരുന്നു.കുട്ടിയുരഹസ്യഭാഗങ്ങളിലടക്കംമുറിവുകളുള്ളതായാണ് ഇൻക്വസ്റ്റ്പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.