കോഴിക്കോട്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു -47) ആണ് മരിച്ചത്.
കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. ഒരു കൂട്ടം തെരുവ് നായ്ക്കള്‍ റോഡിന് കുറുകെ ചാടി, ഓട്ടോയിൽ ഇടിച്ചു. ഇതേതുടർന്ന് ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനില്‍ ബാബുവിനെ ഓടിക്കൂടിയ നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.