കോട്ടയം: തുടര്‍ച്ചയായ രണ്ടാം ദിവസവും കേരള വിപണിയില്‍ സ്വര്‍ണവിലയിൽ വർധന. ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമിന് 5,545 രൂപയും പവന് 44,360 രൂപയുമാണ് കേരള വിപണിയില്‍ വ്യാഴാഴ്ചയിലെ വില. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സ്വർണ വിലയിൽ പവന് 360 രൂപയുടെ വർധന. ഫെഡറൽ റിസർവിൻെറ പലിശ നിരക്ക് വർധനയാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്.