കോട്ടയം: രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറു മാറിയതോടെ ചങ്ങനാശ്ശേരി നഗരസഭക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രെമേയം പാസായി. കോൺഗ്രസ് അംഗങ്ങളായ ബാബുതോമസ്, രാജു ചാക്കോ എന്നിവരാണ് അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.

മൂന്നംഗങ്ങൾ ഉള്ള ബിജെപി അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു. നഗരസഭയിൽ യു.ഡി.എഫിന് 18 സീറ്റും എൽ.ഡി.എഫിന് 17 സീറ്റുമായിരുന്നു. കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെ എൽ.ഡി.എഫ് അംഗബലം 19 ആയി ഉയർന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed